go to link

BOOK TEST 2017

GLOBAL & GULF COUNTRIES

ഏകീകൃത സംവിധാനത്തോടേ ഗള്‍ഫ് രാഷ്ട്രങ്ങളിലും, ആഗോള തലത്തിലും നടത്തി വരുന്ന ബുക് ടെസ്റ്റിന്‍റെ പതിനൊന്നാം പതിപ്പ്

RSC ബുക് ടെസ്റ്റിന്‍റെ ഭാഗമായതിൽ നന്ദി രേഖപ്പെടുത്തുന്നു, വിജയികൾക്ക് അഭിനന്ദനങ്ങൾ
പ്രകൃതിയുടെ പ്രവാചകന്‍

വെള്ളമുണങ്ങിയും പച്ചപ്പു മരിച്ചും ഭൂമിയും മനുഷ്യരും ഒരു പോലെ കരയുന്ന കാലമാണ്. കാലാവസ്ഥാ മാറ്റത്തിന്റെ ആഗോള പ്രതിസന്ധിയില്‍ ലോകം ഉണര്‍ന്നു തുടങ്ങുന്ന സമയം. സമുദ്രത്തില്‍നിന്നാണ് വുളുവെടുക്കുന്നതെങ്കില്‍ പോലും വെള്ളം അമിതമായി ഉപോഗിക്കരുതെന്ന് പറഞ്ഞ നബിയുണ്ട് നമുക്ക്. ആ പ്രവാചകരുടെ പ്രകൃതി സൗഹൃദ അരുള്‍പാടുകളും ദര്‍ശനങ്ങളും ഈ മീലാദ് കാലത്ത് വായനക്കു വിധേയമാക്കാന്‍ അനുയോജ്യമായ വിഭവമാണ്. പ്രവാചക നിദര്‍ശങ്ങളെ ആധുനിക പാരിസ്ഥിതിക വിശകലനങ്ങളോട് ചേര്‍ത്തുവെച്ചു കൊണ്ടുള്ള വായനാസൗഹൃദമുള്ള പഠനമാണ് ഈ പുസ്തകം. കേവല വായനയിലൊടുങ്ങില്ല ഇത്. തെളിഞ്ഞ ജീവിതത്തിലേക്ക് ഉള്‍കാഴ്ച തരുന്ന പുസ്തകത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.


കാറ്റഗറി   

ജനറല്‍ : ആറ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പുരുഷന്മാര്‍, സ്ത്രീകള്‍, പത്താം തരത്തിന് മുകളിലുള്ള വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ എന്നിവരാണ് ഈ വിഭാഗത്തില്‍ പെടുക. രണ്ട് ഘട്ടമായാണ് പരീക്ഷ. Pulpit Rock

സ്റ്റുഡന്റ്‌സ് : ആറ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള പത്താം തരം വരെയുള്ള വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളാണ് ഈ വിഭാഗത്തില്‍ പെടുക. രണ്ട് ഘട്ടമായാണ് പരീക്ഷ. Pulpit Rock

ഗ്ലോബല്‍ : ആറ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ളവർക്കാണ് ഈ വിഭാഗം. പുരുഷന്മാര്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാം. രണ്ട് ഘട്ടമായാണ് പരീക്ഷ. Pulpit Rock

പുസ്തകം /രജിസ്ട്രേഷന്‍ 

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പുസ്തകം നേരിട്ട് ലഭിക്കാന്‍ അടുത്തുള്ള RSC യൂനിറ്റുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് UAE- +971559926079, Saudi- +966536389746, Kuwait- +96599846310, Oman- +96891146618, Qatar- +97433290281, Bahrain- +97334522738. പ്രകൃതിയുടെ പ്രവാചകന്‍ എന്ന പുസ്തകം താഴെ ലിങ്കില്‍ നിന്ന് ഓണ്‍ലൈനായും, +91 9526383666 എന്ന നമ്പറില്‍ ബന്ധപ്പെട്ടും വാങ്ങാവുന്നതാണ്.

ഒന്നാം ഘട്ട പരീക്ഷ 

ഡിസംബര്‍ 20 - ജനുവരി 10 കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈന്‍ വഴി പരീക്ഷ എഴുതാവുന്നതാണ്. 25-ല്‍ 15 ഉം അതിലധികവും മാര്‍ക്ക് നേടുന്നവര്‍ക്ക് രണ്ടാം ഘട്ട പരീക്ഷയുടെ ഹാള്‍ടിക്കറ്റ് നമ്പര്‍ നല്‍കുന്നതാണ്


ഫൈനല്‍ പരീക്ഷ 

ജനുവരി 27ന് സൗദി സമയം രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ ഓണ്‍ലൈന്‍ വഴി പരീക്ഷ എഴുതാവുന്നതാണ്. ആദ്യ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് ഹാള്‍ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ചു പരീക്ഷയില്‍ പ്രവേശിക്കാം.

റിസള്‍ട്ട് പ്രഖ്യാപനം 

ഫെബ്രുവരി 4 ന് സൗദി സമയം രാത്രി 9 മണിക്ക് ഗള്‍ഫ് കൗണ്‍സില്‍ ഫലം പ്രഖ്യാപിക്കും. ശേഷം ഓണ്‍ലൈനില്‍ മാര്‍ക്കുകള്‍ പരിശോധിക്കാവുന്നതാണ്, വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഓരോ രാജ്യത്തെയും ഘടകങ്ങള്‍ വഴി നല്‍കുന്നതാണ്


RSC : പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം

മാനുഷിക ഭാവത്തിന്റെ മഹത്വത്തെയാണ് സംസ്‌കാരം എന്ന് പരികല്‍പ്പിക്കുന്നതെങ്കില്‍, സംസ്‌കാരം ഒരു മുദ്രാവാക്യമായി സ്വീകരിക്കുന്നതിലെ ശരിയാണ് രിസാല സറ്റഡി സര്‍ക്കിള്‍. പ്രവാസ യൗവനങ്ങളുടെ സാംസ്‌കാരിക സംഘബോധം എന്നതാണ് സംഘടനയുടെ പ്രമേയവാക്യം. സംസ്‌കാരത്തെ ആദര്‍ശമായും സംഘാടനത്തെ പ്രബോധനമായും കാണുന്ന ഈ സംഘം നന്മയില്‍ ജീവിക്കാന്‍ ചെറുപ്പക്കാരില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയാണ്. ക്രയശേഷി വര്‍ദ്ധിച്ച യുവത്വം പ്രതിബദ്ധത തന്നിലേക്കെന്നതിനു പകരം അപരനിലേക്ക് തിരിക്കുന്ന കാഴ്ചയുടെ നിറവില്‍ മൂന്നാം പതിറ്റാണ്ടിന്റെ കര്‍മ തേരിലാണീ സംഘം. രചനാത്മക യൗവനങ്ങള്‍ ലക്ഷ്യമാക്കി ഉയരങ്ങളിലേക്ക് നടന്നു കയറുകയാണ് ആര്‍ എസ് സി.